Saturday, December 2, 2006

നീയങ്ങ്‌ പെഴയായിപോയല്ലേ....

ന്റെ അടുത്ത ഒരു സുഹൃത്തിനു പറ്റിയ പറ്റാണ്‌ ഇത്‌.
ഞങ്ങള്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. ഞങ്ങള്‍ - ഞങ്ങള്‍ എന്നാല്‍ ഞാന്‍, ജോസ്‌, ബിജു, മന്‍സൂര്‍ - നാല്‌ ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു.
ഞങ്ങളുടെ അടുത്തുള്ള ഏത്‌ അമ്പലത്തിലേയും ഉത്സവത്തിനു ഞങ്ങളൊരുമിച്ച്‌ കൂടുക പതിവായിരുന്നു.
അങ്ങനെയൊരുത്സവകാലത്ത്‌ ഞങ്ങള്‍ നാല്‍ വരും ഒത്തുകൂടി. അമ്പലത്തി ഗംഭീരന്‍ ഗാനമേളയും നാടകവുമൊക്കെയുണ്ട്‌. പക്ഷേ അതൊന്നും ഞങ്ങളെ ആനന്ദിപ്പിക്കുവാന്‍ പര്യാപ്തമല്ലായിരുന്നു. തൊട്ടടുത്തുള്ള സരിതാ തീയറ്ററില്‍ കളിക്കുന്ന പീസുപടമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പരിചയക്കാര്‍ ആരും കാണാതെ നാലു ടിക്കറ്റ്‌ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച്‌ കൂലങ്കഷമായ ചര്‍ച്ചയിലായി ഞങ്ങള്‍.
അവസാനം ആ പരിസരത്ത്‌ അധികം പരിചിതനല്ലാത്ത ജോസിനെക്കൊണ്ട്‌ ടിക്കറ്റ്‌ എടുപ്പിക്കാന്‍ തീരുമാനമായി. അത്തരമൊരു ധീരമായ തീരുമാനമെടുത്ത്‌ പിരിയാന്‍ നേരത്താണ്‌ എന്റെ പ്രിയസുഹൃത്തിന്റെ പിന്നില്‍ ആരോ മെല്ല തട്ടിയത്‌. അവന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു വല്യമ്മാവന്‍.
എന്റെ സുഹൃത്തിനെ അല്‍പനേരം തറച്ചുനോക്കിയിട്ട്‌ വല്യമ്മാവന്‍ ഞെട്ടിപ്പിക്കുന്ന ഒരു ചോദ്യം: 'നീ ...... വീട്ടിലെയല്ലേ?'
'അതെ', പരുങ്ങലോടെ സുഹൃത്ത്‌ പറഞ്ഞു.
'......ന്റെ മകനല്ലേ?'
'തന്നെ', സുഹൃത്ത്‌ പിന്നെയും പരുങ്ങി.
പിന്നെ അതിക്രൂരമായി ആ അമ്മാവന്‍ പറഞ്ഞു: നീയങ്ങു പെഴയായിപോയല്ലേ. ഞാനെല്ലാം കേട്ടു. നിന്റെ അച്ഛനെ ഒന്നു കാണട്ടെ എല്ലാം പറഞ്ഞുകൊടുക്കുന്നുണ്ട്‌'.
വിളറി വെളുത്തു നില്‍ക്കുന്ന എന്റെ ആ പ്രിയ സ്നേഹിതനെ കണ്ടപ്പോള്‍... എന്റെ മച്ചൂ, ഞങ്ങള്‍ ചിരിച്ച്‌, ചിരിച്ച്‌.............

5 comments:

കാളിയമ്പി said...

നല്ല പോസ്റ്റ് ചങ്ങാതീ

പുതിയതായി വന്നതാണെങ്കില്‍..

http://howtostartamalayalamblog.blogspot.com/

http://ashwameedham.blogspot.com/2006/07/blog-post_28.html

http://malayalam4u.blogspot.com/
ഇവിടങ്ങളിലൊക്കെ മലയാളം ബ്ലോഗുകള്‍ ചെയ്തിരിയ്ക്കേണ്ട സെറ്റിങ്ങുകളെപ്പറ്റി പറയുന്നുണ്ട്.....
അതൊരുപാട് സഹായം ചെയ്യും

പിന്നെ
http://boologaclub.blogspot.com/
ഇവിടെയുള്ള ലിങ്കുകളിലൊക്കെ പോയി നോക്കിയാല്‍ ഒത്തിരി ബൂലോക വിശേഷങ്ങളും വിവരങ്ങളും കിട്ടും.

ബ്ലോഗുന്നതിലെ ലഹരി ആസ്വദിച്ചറിയുക

വല്യമ്മായി said...

സ്വാഗതം

സുല്‍ |Sul said...

ബൂലോകത്തേക്ക് സ്വാഗതം. പിന്നെ അമ്പി പറഞ്ഞ സെറ്റിങ്ങുകള്‍ ചെയ്താല്‍ നല്ലതാണ്

-സുല്‍

കാളിയമ്പി said...

മാഷേ

http://varamozhi.wikia.com/images/e/ef/Lipi.png
ഈ ലിങ്കില്‍ മലയാളം ടൈപ് ചെയ്യാനുള്ള ഒരു പടമുണ്ട്..
അതു വച്ചാണ് ഞാന്‍ അക്ഷരപിശാശിനെ ഒരുവിധം തളച്ചത്:)

പ്രമോദ്‌ കുമാര്‍ said...

അക്ഷരപിശാച്‌ ഒരുപാറ്റുണ്ട്‌ ചങ്ങാതീ. തലകുത്തി മറിഞ്ഞിട്ടും ചില അക്ഷരങ്ങള്‍ കിട്ടുന്നില്ല. ഉദാ: കത ...
ഹെല്‍പ്‌ ചെയ്യാന്‍ പറ്റുമെങ്കില്‍ പറ മാഷേ.......